കാട്ടുകടുക് എല്ലാത്തരം വേദനകൾക്കും ഔഷധം

വിരശല്ല്യം ,വയറുവീർപ്പ് ,വയറുവേദന ,മുറിവുകൾ ,അമിതവണ്ണം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു കാട്ടുകടുക് അഥവാ ആടുനാറിവേള. കേരളത്തിൽ ഇതിനെ നായ്ക്കടുക് ,അരിവാള തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്നു .ഈ ചെടിക്ക് ആടിന്റെ ഗന്ധമാണ് അതിനാലാണ് ആടുനാറിവേള എന്ന് പേര് വരാൻ കാരണം .ഇതേ അർത്ഥത്തിൽ സംസ്‌കൃതത്തിൽ അജഗന്ധ എന്ന പേരിൽ അറിയപ്പെടുന്നു .നാട്ടിൻപുറങ്ങളിൽ മുട്ടുവേദനയ്‌ക്ക്‌ ഒരു ഒറ്റമൂലിയായി ഈ സസ്യം വ്യാപകമായി ഉപയോഗിക്കുന്നു .അതിനാൽ കേരളത്തിൽ ചില സ്ഥലങ്ങളിൽ ഇതിനെ മുട്ടുവേദനച്ചെടി എന്ന പേരിലും അറിയപ്പെടുന്നു .

Botanical name: Cleome gynandra .

Family: Cleomaceae (Spider Flower family).

Synonyms: Cleome triphylla, Cleome pentaphylla ,Gynandropsis gynandra ,Cleome viscosa.

kaattu kaduk,kattu kadugu,kaduk,kattu kadugu medicinal plant,kadugu,#kaduku,nai kadugu,naai kaduku in,naai kaduku chutney,naai kaduku thuvaiyal,ven kadugu,naai kadugu,patient talk about puttur kattu,kattukaduk,kaduk krishi malayalam,kaattukaduk,kathu mela dance,kadugu pariharam,kadugu thuvaiyal,bangalore puttur kattu contact,nai kadugu in tamil,kadugu tamil movie,ven kadugu sambrani,puttur kattu patient reviews tamil,naai kadugu thuvayal

വിതരണം .

ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കൃഷിയിടങ്ങളിൽ ഒരു പാഴ്‌ച്ചെടിയായി ഈ സസ്യം വളരുന്നു .

സസ്യവിവരണം .

രണ്ടടി ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷ സസ്യമാണ് കാട്ടുകടുക് അഥവാ ആടുനാറിവേള.എന്നാൽ നല്ല വളക്കൂറുള്ള മണ്ണിൽ ഒരു മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട് .ചെടി മുഴുവനായും ആടിന്റെ ഗന്ധമുണ്ട് .മഞ്ഞ, വെള്ള തുടങ്ങിയ നിരവധി നിറത്തിൽ പൂക്കളുണ്ടാകുന്ന ഇനങ്ങളുണ്ട് .കേരളത്തിൽ മഞ്ഞയും വെള്ളയും,നീലയും  പൂക്കളുണ്ടാകുന്ന ഇനങ്ങളാണ് കാണപ്പെടുന്നത് .ഇവയുടെ കായകൾ ഏതാണ്ട് 2 ഇഞ്ച് വലിപ്പമുള്ള പോഡുകളാണ് .കായ ഞെരുടിയാൽ വഴുവഴുപ്പുണ്ടാകും .ഇവയിൽ കടുകിന്റെ വലുപ്പത്തിലുള്ള നിരവധി വിത്തുകൾ കാണപ്പെടുന്നു . വിത്തുവഴിയാണ് വംശവർദ്ധന.പുതുമഴ പെയ്യുമ്പോൾ ഇവ ധാരാളം പറമ്പുകളിൽ കിളിർത്തുവരുന്നു .Cleome gynandra,Cleome i cosandra,Gynandropsis  gynandra, Gynandropsis pentaphylla തുടങ്ങിയ നിരവധി ഇനങ്ങളിൽ കാട്ടുകടുക് കാണപ്പെടുന്നു .ഇവയെല്ലാം തന്നെ സമാന ഗുണങ്ങൾ ഉള്ളവയാണ് .എങ്കിലും മഞ്ഞയും വെള്ളയുമാണ് കൂടുതലും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .

പ്രാദേശിക നാമങ്ങൾ .

Common name : Wild Spider Flower , African Spider flower , Cat Whiskers , Bastard mustard.

Malayalam : Kattukaduku, Aatunarivela , Karavela , Nayarvela , Pattivela , Pavekka , Thaivela , Vellavela , Vilakkena.

Hindi : Jakhiya, Safed Hulhul, Parhar, Safed Bagro .

Tamil : Taivelai , Nalvelai , Velai , Acakanta.

Telugu : Vaminta , Thella Vamita , Thivezhai , Vaaminta .

Kannada : Kiloni, Kirikaala , Maamballi gida ,Tiloni, Srikala , Suryavarta.

Marathi : Pandhari Tilvan, Kanphodi.

Sanskrit : Ajagandha.

Gujarathi : Thalavan.

കാട്ടുകടുക് ഔഷധഗുണങ്ങൾ .

 അമിതവണ്ണം ,ഉദരകൃമി ,വ്രണം ,ദഹനക്കേട് ,രുചിയില്ലായ്‌മ ,വയറിളക്കം ,ചുമ ,ആസ്മ  ,മലബന്ധം ,വയറുവേദന ,വാതരോഗങ്ങൾ,നടുവേദന ,മുട്ടുവേദന ,ചെവിവേദന അപസ്‌മാരം എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ചെടിക്കും വിത്തിനും ഉദരകൃമികളെ നശിപ്പിക്കാനുള്ള കഴിവുണ്ട് . ഇല നീരിന് വയറുവേദന ശമിപ്പിക്കാനുള്ള കഴിവുണ്ട് .വിത്തിൽ നിന്നും എടുക്കുന്ന എണ്ണ വാതരോഗങ്ങൾക്ക് ഉത്തമമാണ് .വിത്ത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന സന്നിക്ക് ഫലപ്രദമാണ് .കാട്ടുകടുകിന് അണുനാശക ശക്തിയുണ്ട് .മണ്ണിലെ കീടങ്ങളെ നശിപ്പിക്കാൻ ഇതിനെ അടിവളമായി ഉപയോഗിക്കാറുണ്ട് .ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ മത്സ്യ വിഷമാണ് .

ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് . 

കാട്ടുകടുക് ചേരുവയുള്ള ചില ഔഷധങ്ങൾ .

Narayana Churnam ( നാരായണ ചൂർണം).

ഉദരസംബന്ധമായ  രോഗങ്ങളുടെയും ശ്വാസ കോശസംബന്ധമായ രോഗങ്ങളുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് നാരായണ ചൂർണം.വയറുവേദന ,വയറുവീർപ്പ് ,മലബന്ധം ,വിശപ്പില്ലായ്‌മ ,മൂലക്കുരു ,പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,അനീമിയ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ പ്രാണി കടിച്ചതു മൂലമുള്ള വിഷശമനത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു .

Ayaskriti (അയസ്‌കൃതി) .

അമിത വണ്ണം ,വിളർച്ച ,ത്വക് രോഗങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ദ്രാവക രൂപത്തിലുള്ള  ഔഷധമാണ് അയസ്‌കൃതി.ഇവ കൂടാതെ മൂത്രാശയ തകരാറുകൾ,വിരശല്ല്യം ,മലബന്ധം , ഗ്രഹണി ,പ്രമേഹം,മൂലക്കുരു തുടങ്ങിയവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു. അയസ്‌ എന്നാൽ സംസ്‌കൃതത്തിൽ ഇരുമ്പ് എന്നാണ് .ഈ ഔഷധത്തിൽ ഇരുമ്പ് ഒരു ഘടകമാണ് .

ഹിംഗുവാചാടി ചൂർണ്ണം (Hinguvachadi Churnam).

വിശപ്പില്ലായ്‌മ ,വയറുവേദന ,ദഹനക്കേട് മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് ഹിംഗുവാചാടി ചൂർണ്ണം.കൂടാതെ ആസ്മ ,ചുമ ,അപസ്‌മാരം മുതലായവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .

ഔഷധയോഗ്യഭാഗം .

സമൂലം .

രസാദി ഗുണങ്ങൾ .

രസം -കടു .

ഗുണം -തീക്ഷ്ണം .

വീര്യം -ഉഷ്‌ണം .

വിപാകം -കടു .

കാട്ടുകടുക്,മഞ്ഞകാട്ടുകടുക്,കാട്ട് കടുക്,കടുക്,കരിങ്കടുക്,നായ്ക്കടുക്,നാട്ടുവൈദ്യം,ആടുനാറിവേള,kerala live news,kerala news,kerala news malayalam,kerala news video,kerala news today,kerala news debate,janam tv live,kerala news live channel,kerala news live youtube,kerala news live updates,kerala news live online,janamtv,malayalam news today,malayalam news live,janam tv news,kerala news latest,live news,breaking news,malayalam news


കാട്ടുകടുക് ചില ഔഷധപ്രയോഗങ്ങൾ .

കാട്ടുകടുകിന്റെ ഇല അരച്ച് പുറമെ പുരട്ടുന്നത് മുട്ടുവേദന ,വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീര് ,വേദന ,നടുവേദന ,തലവേദന എന്നിവയ്ക്ക് ഫലപ്രദമാണ് . ഇല ചതച്ച് മുട്ടിൽ വച്ച് കെട്ടുന്നത് മുട്ടുവേദന മാറാൻ മരുന്നാണ് .ഇപ്രകാരം കുറച്ചുദിവസം പതിവായി ആവർത്തിച്ചാൽ മുട്ടുവേദന പരിപൂർണ്ണമായും മാറും .കാട്ടുകടുകിന്റെ ഇലയും ഉഴുന്നും ചേർത്തരച്ച് നടുവിൽ പുരട്ടുന്നത് നടുവേദന മാറാൻ ഉത്തമമാണ് .ഇത് അസ്ഥി സംബന്ധമായ എല്ലാ വേദനകൾക്കും നല്ലതാണ് .കാട്ടുകടുകിന്റെ ഇല അരച്ച് നെറ്റിയിൽ പുരട്ടുകയും ഇല ഞെരുടി മണപ്പിക്കുകയും ചെയ്‌താൽ തലവേദന, മൈഗ്രെയ്ൻ  എന്നിവയ്ക്ക് ആശ്വാസം കിട്ടും .കാട്ടുകടുക് സമൂലം ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നതും  തലവേദന ,കൊടിഞ്ഞി തലവേദന എന്നിവ മാറാൻ നല്ലതാണ് .

കാട്ടുകടുകിന്റെ ഇലയുടെ നീര് 2 -3 തുള്ളി ചെവിയിൽ  ഒഴിച്ചാൽ ചെവിവേദന, ചെവിപഴുപ്പ് എന്നിവ മാറിക്കിട്ടും .ഇല എള്ളെണ്ണയിൽ കാച്ചി ചെവിയിൽ ഒഴിക്കുന്നതും ചെവിവേദനയ്ക്കും ചെവിപഴുപ്പിനും നല്ലതാണ് .ഈ എണ്ണ നെറ്റിയിലും നെറുകയിലും പുരട്ടുന്നത് ചെന്നിക്കുത്ത് മാറാനും നല്ലതാണ് .തലവേദന ,തലനീരിറക്കം ,ചെവിവേദന ,കാഴ്ച്ചക്കുറവ് എന്നിവയ്ക്ക് കാട്ടുകടുക് സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേച്ചുകുളിക്കുന്നത് ഉത്തമമാണ് .കാട്ടുകടുകിന്റെ ഇലയോ വിത്തോ അരച്ച് പുരട്ടുന്നത് വാതരോഗങ്ങൾ മൂലം സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറാൻ നല്ലതാണ് .

ALSO READ :കൊഴുപ്പ ഒരു പാഴ് ചെടിയല്ല ഗുണങ്ങൾ നിരവധി .

ശരീരത്തിൽ പരുക്കളുണ്ടായാൽ കാട്ടുകടുകിന്റെ ഇല അരച്ച് കുരുവിന്റെ മുകളിൽ പുരട്ടിയാൽ അവ പെട്ടന്ന് പഴുത്തുപൊട്ടി സുഖം പ്രാവിക്കും .ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾക്കും  കാട്ടുകടുകിന്റെ ഇല അരച്ച് വെണ്ണയുമായി ചേർത്ത് പുരട്ടിയാൽ മുറിവുകൾ പെട്ടന്നു കരിയും . .പഴുതാര ,തേൾ മുതലായവയുടെ വിഷം ഇല്ലാതാക്കാനും കാട്ടുകടുകിന്റെ ഇല അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടിയാൽ മതിയാകും .ശരീരത്തിൽ ഉണ്ടാകുന്ന മുഴകൾ മാറുന്നതിനും കാട്ടുകടുകിന്റെ ഇല അരച്ച് പുറമെ പുരട്ടിയാൽ മതിയാകും ..

പ്രധിരോധശേഷി വർധിപ്പിക്കാൻ കാട്ടുകടുകിന്റെ ഇല വേവിച്ച് ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. കൂടിയ അളവിൽ കഴിച്ചാൽ വയറിളകാനുള്ള സാധ്യത ഉണ്ട് .അതിനാൽ കാട്ടുകടുക് ഉള്ളിലേക്ക് കഴിക്കാൻ ഔഷധമായി ഉപയോഗിക്കുമ്പോൾ അറിവുള്ള ഒരു വൈദ്യന്റെ മേൽനോട്ടത്തിൽ മാത്രം വേണം ഉപയോഗിക്കാൻ .

വയറുവേദന ,വിരശല്ല്യം ,മലബന്ധം എന്നിവയ്ക്ക് കാട്ടുകടുക് സമൂലം കഷായം വച്ച് ഉപയോഗിക്കുന്നു .നെഞ്ചുവേദനയ്‌ക്ക്‌ കാട്ടുകടുകിന്റെ വേരിന്റെ കഷായം ഉപയോഗിക്കുന്നു .വയറിളക്കം ,വിളർച്ച എന്നിവയ്ക്ക് കാട്ടുകടുകിന്റെ ഇലക്കഷായം ഉപയോഗിക്കുന്നു .പനി വന്നുപോയതിനു ശേഷമുള്ള ശരീരക്ഷീണം മാറാൻ കാട്ടുകടുക് സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 5 -10 മില്ലി ഉള്ളിലേക്ക് കഴിക്കാൻ ഉപയോഗിക്കുന്നു .കുട്ടികൾക്കുണ്ടാകുന്ന വയറുവേദനയ്ക്ക് കാട്ടുകടുകിന്റെ ഇല ഇഞ്ചി നീരിൽ അരച്ച് കൽക്കണ്ടവും ചേർത്തുകൊടുക്കാറുണ്ട് .

വില്ലജ് ടിപ്‌സ്  ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ . വാട്‌സ്ആപ്പ് - ടെലഗ്രാം.

Previous Post Next Post